
തെലുങ്ക് സൂപ്പർതാരം രാം ചരൺ തേജ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിച്ചു. രാം ചരണിന്റെ അടുത്ത ചിത്രം ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമാണ്. #RC16 എന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.
പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ജാൻവി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
എ ആർ റഹ്മാൻ ചിത്രത്തിൽ സംഗീത സംവിധായകനാകുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി ആർ ഒ – ശബരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]