

ബിജെപി മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ സിപിഎമ്മില്‍ ചേര്‍ന്നു; സ്വീകരണം എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍; 30 വർഷത്തോളം ബി.ജെ.പി അംഗമായിരുന്നു
തിരുവനന്തപുരം: ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോർച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ.കെ. നസീർ സി.പി.എമ്മില്‍ ചേർന്നു.
എ.കെ.ജി സെന്ററിലെത്തിയ എ.കെ.നസീറിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. 30 വർഷത്തോളം ബി.ജെ.പി അംഗമായിരുന്നു.
മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളോട് ബി.ജെ.പി നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും ഇതാണ് പാർട്ടി വിടാൻ കാരണമെന്നും എ.കെ. നസീർ പറഞ്ഞു എം.ടി. രമേശിനെതിരെ ആരോപണമുയർന്ന മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണ കമ്മിഷൻ അംഗമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വർക്കല എസ്.ആർ., ചെർപ്പുളശേരി മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അംഗീകാരം നേടിത്തരാമെന്ന പേരില്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം ഉയർന്നത്. കുമ്മനം രാജശേഖരൻ ബി.ജെ.പി അദ്ധ്യക്ഷനായിരിക്കെ നസീറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലൂടെയാണ് ആരോപണം പുറത്തുവന്നത്.
ഈ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെ എ.കെ. നസീറിനെ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]