
തൃശൂര്‍-കേരളത്തിലെ ഏറ്റവും മികച്ച നേതാവാണ് കെ മുരളീധരനെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന് എംപി. തൃശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും കോണ്‍ഗ്രസ് വിജയിക്കേണ്ടത് തന്റെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും മുരളീധരന്റെ ഡ്രൈവിംഗ് സീറ്റില്‍ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടി എന്‍ പ്രതാപനായിരിക്കും തൃശൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചുമരെഴുത്തും പോസ്റ്ററൊട്ടിക്കലുമൊക്കെയായി അദ്ദേഹം മുന്നോട്ടുപോകുന്നതിനിടയിലാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി മുരളീധരനെ തീരുമാനിക്കുന്നത്.പ്രതാപന് നിയമസഭയില്‍ സീറ്റ് നല്‍കുമെന്നാണ് വിവരം.
പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വടകര സിറ്റിംഗ് എം പി കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത്. വടകരയില്‍ ഷാഫി പറമ്പില്‍ മത്സരിച്ചേക്കും.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]