
തൃശൂരിൽ ടി എൻ പ്രതാപനായുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ നിർദേശം നൽകി ജില്ലാ നേതൃത്വം. തീരുമാനം മണ്ഡലത്തിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായതിനാൽ.
ടി എൻ പ്രതാപനായി 3.5 ലക്ഷം പോസ്റ്റര്‍, 300 കിമീ പദയാത്ര, ചുവരെഴുത്തുകൾ മണ്ഡലത്തിൽ നടന്നു. തൃശൂർ മണ്ഡലത്തിൽ മൂന്നൂറോളം കിലോമീറ്റർ ദൂരം പദയാത്രയും പ്രതാപൻ നടത്തി.
എന്നാൽ, പത്മജയുടെ ബിജെപി പ്രവേശനം കോൺഗ്രസിന്റെ പദ്ധതികളെല്ലാം താളം തെറ്റിച്ചതോടെ തൃശൂരിൽ മുരളീധരൻ എത്തുമെന്ന് ഉറപ്പായതോടെ പ്രതാപനുവേണ്ടി നടത്തിയ എല്ലാ മുന്നൊരുക്കങ്ങളും തിരുത്തണമെന്നാണ് അവസ്ഥ. Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി മണ്ഡലത്തിൽ പ്രതാപന് വേണ്ടി എഴുതിയ ചുമരെഴുത്തുകളെല്ലാം മായ്ക്കണം.
മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപന്റെ പ്രചാരണത്തിനായി മണ്ഡലത്തിൽ തയ്യാറാക്കിയത്. ബൂത്തുകളിൽ തുകയും വിതരണം ചെയ്തിരുന്നു.
ഇതെല്ലാം ഇനി പിൻവലിക്കണം. എന്റെ ജീവന് എന്റെ പാര്‍ട്ടിയാണെന്ന് ടി എന്‍ പ്രതാപന് അറിയിച്ചു.കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും പ്രതാപന് വ്യക്തമാക്കി.
Story Highlights: K Muraleedharan Replaced for TN Prathapan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]