
ഇല്ലിനോയിസിൽ നിന്നുള്ള ഒരു ഡൈവറാണ് ഡാരിക്ക് ലാംഗോസ്. ഇൻഡ്യാനയിലെ തടാകങ്ങളിൽ ആളുകൾക്ക് നഷ്ടപ്പെട്ട വസ്തുക്കൾ മുങ്ങിയെടുത്ത് കൊടുക്കാറുണ്ട് ഡാരിക്ക്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇപ്പോൾ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് നൽകുകയാണ് ഡാരിക്ക്. വാച്ചിന്റെ ബാൻഡിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം എന്നതാണത്.
ഡൈവിംഗിനിടയിൽ ഡാരിക്ക് വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തിയത് 200 ആപ്പിൾ വാച്ചുകളാണ്. എന്നാൽ, ഇവയിലെല്ലാം ഉള്ളത് അതിന്റെ ഒറിജിനൽ ബാൻഡുകളാണ് എന്നും ഡാരിക്ക് പറയുന്നു. അതിൽ ഒരെണ്ണം സ്പോർട്ട് ബാൻഡായിരുന്നു. അത് വെള്ളത്തിൽ നിൽക്കില്ല എന്ന് ഡാരിക്ക് പറയുന്നു. ഇതുപോലെയുള്ള അനേകം വാച്ചുകളാണ് അയാൾ വെള്ളത്തിൽ നിന്നും മുങ്ങിയെടുത്തിരിക്കുന്നത്.
ഡാരിക്കിനെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് തങ്ങളുടെ നഷ്ടപ്പെട്ട വാച്ചുകൾ കണ്ടെത്താൻ വേണ്ടിയാണ്. എന്നാൽ, അത്തരം തിരച്ചിലിനിടയിൽ ആഭരണങ്ങളടക്കം വെള്ളത്തിൽ മുങ്ങിപ്പോയ വിലയേറിയ വിവിധ വസ്തുക്കൾ ഡാരിക്ക് കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് ഗോൾഡിന്റെ ഒരു വിലയേറിയ മോതിരം അതിൽ പെടുന്നു എന്ന് അയാൾ പറയുന്നു. ആപ്പിൾ വാച്ചുകളാണ് സാധാരണയായി ഡൈവിംഗിനിടെ കണ്ടെത്തുന്നത് എങ്കിലും സ്മാർട്ട്ഫോണുകൾ, ആഭരണങ്ങൾ, ഗ്ലാസുകൾ എന്നിവയും താൻ കണ്ടെത്തുന്നവയിൽ പെടുന്നു എന്നാണ് ഡാരിക്ക് പറയുന്നത്.
സ്കൂബാ ഡൈവിംഗ് ഡാരിക്കിന്റെ പാഷനാണ്. എന്നാൽ, അത് അയാൾ ഒരു ജോലി കൂടിയാക്കി മാറ്റുകയായിരുന്നു. എന്നാൽ, താൻ അത്ര പണക്കാരനൊന്നും അല്ലെന്ന് അയാൾ പറയുന്നു. താനായിരിക്കും ഡൈവർമാരുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ ഫീസ് വാങ്ങുന്ന ആൾ. മാത്രമല്ല, അവർ പറയുന്ന വസ്തുക്കൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ താൻ കാശ് വാങ്ങാറില്ല എന്നും ഡാരിക്ക് പറയുന്നു.
ആപ്പിൾ വാച്ചുകൾ മിക്കവാറും ലോക്ക് ആയിരിക്കും. അതിനാൽ ഉടമകൾക്ക് തിരിച്ചു കിട്ടാൻ പ്രയാസമാണ്. എന്നാൽ, തടാകങ്ങളിൽ എവിടെയാണ് നിങ്ങൾക്ക് അവ നഷ്ടപ്പെട്ടത് എന്ന് ഏകദേശം ധാരണയുണ്ടെങ്കിൽ ഉറപ്പായും അത് അവിടെത്തന്നെ വെള്ളത്തിനടിയിലുണ്ടാവും എന്നും ഡാരിക്ക് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 7, 2024, 1:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]