

ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:തൃശൂർ അടാട്ട് അമ്പലംകാവിലാണ് സംഭവം.
സ്വന്തം ലേഖകൻ
തൃശൂർ: ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ അടാട്ട് അമ്പലംകാവിലാണ് സംഭവം.
മാടശ്ശേരി വീട്ടില്‍ സുമേഷ് (35), ഭാര്യ സംഗീത (30), മകൻ ഹരിൻ (9)എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ടതോടെ അയല്‍വാസികള്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെത്തി പരിശോധിച്ചപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിൻ ഓട്ടിസം ബാധിതനായിരുന്നു എന്നാണ് വിവരം. കുട്ടിയെ പായവിരിച്ച് അതില്‍ കിടത്തിയ നിലയിലാണ് കണ്ടെത്തിയത്.
അബുദാബിയില്‍ ജോലി ചെയ്ത് വരികയായിരുന്ന സുമേഷ് 12 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പുതുതായി നിർമിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം മാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]