
ധരംശാല: കാറപകടത്തെ തുടര്‍ന്ന ഗുരുതര പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെ എത്താനുള്ള കഠിന പ്രയത്നത്തിലാണ്. 2022 ഡിസംബര്‍ മുപ്പതിനുണ്ടായ അപകടത്തെ തുടര്‍ന്നാണ് പന്തിന് പരിക്കേല്‍ക്കുന്നത്. ഒന്നര വര്‍ഷത്തോളം കളത്തിന് പുറത്താണ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനായ പന്ത് ഇപ്പോള്‍ കളത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിശീലന മാച്ച് കളിച്ചിരുന്നു പന്ത്. അദ്ദേഹം ഇത്തവണ ഐപിഎല്‍ കളിക്കുമെന്ന് ഡല്‍ഹി കാപിറ്റല്‍സ് ഡയറക്റ്റര്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.
പന്ത് കളത്തിന് പുറത്താണെങ്കിലും ഇന്ത്യന്‍ ടീം ക്യാംപുമായി അടുത്ത ബന്ധമുണ്ട് താരത്തിന്. പലപ്പോഴും പരിശീലന ക്യാംപ് സന്ദര്‍ശിക്കാറുണ്ട് താരം. ഇപ്പോള്‍ പന്തിന്റെ പേര് ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുമ്പ് മാ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്. ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിന്റെ വാക്കുകളോട് പ്രതികരിക്കുമ്പോഴാണ് രോഹിത്, ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പേരെടുത്ത് പറഞ്ഞത്.
ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ കുറിച്ച് ഡക്കറ്റ് നേരത്തെ സംസാരിച്ചിരുന്നു. ജയ്സ്വാള്‍ ഇംഗ്ലണ്ടിന്റെ ശൈലിയില്‍ നിന്ന് പഠിക്കുകയാണെന്നാണ് ഡക്കറ്റ് പറഞ്ഞത്. അതിന് രോഹിത് മറുപടി പറഞ്ഞതിങ്ങനെ… ”ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് എന്ന് പേരുള്ള ഒരു താരം കളിക്കാനുണ്ടായിരുന്നു. ഡക്കറ്റ് ചിലപ്പോള്‍ അവന് കളിക്കുന്നത് കണ്ടിട്ടുണ്ടായിരിക്കില്ല.” രോഹിത് പറഞ്ഞു.
നാളെ ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന് ജസ്പ്രിത് ബുമ്ര അവസാന ടെസ്റ്റില്‍ തിരിച്ചെത്തും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.
Last Updated Mar 6, 2024, 1:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]