
മലയാളത്തില്‍ നിന്നുള്ള നാലാമത്തെ 100 കോടി ക്ലബായി ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ്. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ നായകനായ ചിത്രം പുലിമുരുഗനാണ് ആഗോള ബോക്സ് ഓഫീസില്‍ ആദ്യമായി 100 കോടി ക്ലബില്‍ എത്തുന്നത്. രണ്ടാമതായി മോഹൻലാലിന്റെ ലൂസിഫറും 100 ക്ലബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് 2018ഉം ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്.
പുതുമ നിറഞ്ഞ കാഴ്ച അനുഭവിപ്പിക്കുന്ന സിനിമയായ മഞ്ഞുമ്മല്‍ ബോയ്സ് ആഗോള ബോക്സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളിലാണ് 100 കോടി ക്ലബില്‍ എത്തിയത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍. അത്രയേറെ വിശ്വസനീയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്ചായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്. കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകര്‍ത്താൻ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അധികം പഴയതല്ലെങ്കിലും സംഭവമുണ്ടായ കാലത്തെ ചിത്രത്തില്‍ അടയാളപ്പെടുത്താൻ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സില് ഗൗരവത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്.
ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ല. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.
Last Updated Mar 5, 2024, 4:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]