
ധരംശാല: ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരിലൊരാളായ അശ്വിന് വ്യാഴാഴ്ച ധരംശാലയില്‍ 100-ാം ടെസ്റ്റിനിറങ്ങുകയാണ്. 99 ടെസ്റ്റില്‍ 507 വിക്കറ്റാണ് നിലവില്‍ അശ്വിന്റെ പേരിലുള്ളത്. ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് അവിസ്മരണീയ പ്രകടനത്തോടെ ആഘോഷിക്കാനൊരുങ്ങുകയാണ് അശ്വിന്.
കരിയറിലുണ്ടായ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് അശ്വിന് ജിയോ സിനിമയില്‍ അനില്‍ കുംബ്ലെയോട് മനസു തുറന്നു. കഠിനാധ്വാനവും കളിയോടുള്ള ആത്മസമര്‍പ്പണവുമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് അശ്വിന് പറഞ്ഞു. ഇന്ത്യക്കായി കളിക്കുമ്പോഴും തമിഴ്നാട്ടിലെ പ്രാദേശിക ലീഗുകളില്‍ കളിക്കാനും അശ്വിന് സമയം കണ്ടെത്താറുണ്ട്.
കരിയറില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റനാവാത്തതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിനും അശ്വിന് മറുപടി നല്കി. മുമ്പൊക്കെ ആളുകള്‍ പറയുമ്പോള്‍ എനിക്ക് നിരാശ തോന്നാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഞാനൊന്നും പ്രതീക്ഷിക്കാറില്ല. ഓരോ നിമിഷത്തിലും അതാസ്വദിച്ച് ജീവിക്കാനാണ് ശ്രമിക്കാറുള്ളത്. അല്ലാതെ എനിക്ക് മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിക്കാറില്ല. കാരണം, ജീവിതത്തിലെ ഉയര്ച്ചകള്ക്കൊപ്പം തന്നെ താഴ്ചകളും കൂടി ചേര്‍ന്നാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയില്ലെങ്കിലും എനിക്ക നല്ല മനസമാധാനം ഉണ്ട്.
വിദേശ പരമ്പരകളില്‍ കളിക്കുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കൂടുതല്‍ അവസരം കിട്ടാത്തതും അതുപോലെ തന്നെയാണ്. ആത്യന്തികമായി അഞ്ച് ദിവസം കഴിയുമ്പോള്‍ ടീം ജയിക്കണമെന്നേയുള്ളു, അല്ലാതെ എന്റെ വ്യക്തി താല്പര്യത്തിന് അവിടെ യാതൊരു സ്ഥാനവുമില്ലെന്നും അശ്വിന് പറഞ്ഞു. ഇത്തവണ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പതിവു ഫോമിലാവാന്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി അശ്വിന് ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.
Last Updated Mar 5, 2024, 4:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]