

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് യുവതിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനുവാണ് സരിതയെ വീട്ടിലെത്തി ആക്രമിച്ചത്. കത്തിക്കുന്നതിനിടെ ബിനുവിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. സരിതയ്ക്ക് 60 ശതമാനുവം ബിനുവിന് 50 ശതമാനവും പൊള്ളലേറ്റു. തീപടര്‍ന്നതും ബിനു വീടിന് പിന്നിലെ കിണറ്റിലേക്ക് ചാടി. ബിനു സരിതയുടെ വീട്ടിലെത്തിയത് അഞ്ച് ലീറ്റര്‍ പെട്രേളുമായിയാണ്. ബിനുവിന്റെ സ്കൂട്ടറില്‍നിന്ന് വെട്ടുകത്തിയും മുളകുപൊടിയും കണ്ടെത്തി.