

പൂഞ്ഞാർ സംഭവം: വർഗീയവൽക്കരണം തടയാൻ ഇടപെടാത്ത പോലീസ് നടപടി പ്രതിഷേധാർഹം ; എസ്ഡിപിഐ
ഈരാറ്റുപേട്ട: പൂഞ്ഞാറിലെ അനിഷ്ട സംഭവത്തിന്റെ പേരിൽ വ്യാപകമായ വർഗീയ വൽക്കരണവും വിഭാഗീയതയും ഉണ്ടായിട്ടും അത് തടയാൻ ഇടപെടാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ഹലീൽ തലപ്പള്ളിൽ.പൂഞ്ഞാറിൽ വൈദികന് പരിക്കേറ്റ സംഭവത്തിൽ ഒരു നാടിനെതിരെയും അവിടുത്തെ ജനങ്ങൾക്കെതിരെയും വ്യാപകമായ വർഗീയ പ്രചാരണവും വിഭാഗീയ നീക്കങ്ങളും ഇപ്പോഴും തുടരുകയാണ്.
ഓൺലൈൻ ചാനലുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും ഇത് തുടർന്നു വരികയാണ്. എന്നാൽ ഇത് തടയാൻ ആഭ്യന്തരവകുപ്പോ പോലീസോ യാതൊരു ഇടപെടലും നടത്തുന്നില്ല. സംഭവ ദിവസം ദേവാലയത്തിലെ കൂട്ടമണിയടിച്ചതും വിശ്വാസികളെ പ്രകോപനത്തിലേക്ക് എത്തിച്ച് തീപ്പന്തങ്ങളുമായി റോഡ് ഉപരോധിക്കുകയും കലാപാഹ്വനം നടത്തിയതും വിഷയത്തെ വഷളാക്കിയെന്ന് മാത്രമല്ല മുൻപൊരു പെറ്റി കേസുകളിൽ പോലും പെടാത്ത കൊച്ചു കുട്ടികളാണെന്ന പരിഗണന പോലും കൊടുക്കാതെ ക്രിമിനൽ വകുപ്പുകൾ ചുമത്താൻ പോലീസിനെ നിയന്ത്രിച്ചതിന്റെ പിന്നിലും ആരുടെയൊക്കെ ഇടപെടൽ ആണെന്ന് വെളിച്ചത്ത് കൊണ്ട് വരേണ്ടതുണ്ട്.വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ സഹായിക്കുന്ന ആളുകളെയും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്ന ആളുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു.
എന്നാൽ ഇതുവരെയും ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാത്തത് പോലീസിന്റെ അനാസ്ഥയാണ്.മാത്രമല്ല സംഭവം അന്വേഷിക്കാൻ പോയ പോലീസിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്.നിസാരമായ സംഭവത്തിന്റെ പേരിൽ ഐപിസി 307 പോലുള്ള വകുപ്പുകൾ ചുമത്തിയ പോലീസ് നടപടി ദുരുദ്ദേശ്യപരമാണ്. കാസയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണങ്ങൾ നടത്താൻ പോലീസ് കൂട്ടു നിൽക്കുകയാണ്. ഇത്തരം നടപടി പ്രശ്നങ്ങളെ കൂടുതൽ ആളിക്കത്തിക്കാൻ കാരണമാകും. നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഷേകിനാ ടെലിവിഷൻ, ഗുഡ്നെസ്സ് ടി.വി, കാസ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാവണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് വേണ്ടി ഇതിന് കൂട്ട് നിന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]