
തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ ആരാണ് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ, രജനികാന്ത്. ബസ് കണ്ടക്ടറിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ രജനി പടുത്തുയർത്തിയത് തമിഴകത്തിന്റെ തലൈവർ എന്ന പട്ടമാണ്. അതിന് വേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങളും ഏറെയാണ്. ഏതൊരു താരത്തെയും പോലെ രജനികാന്തിന്റെയും പുതിയ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഉൾപ്പടെ കാരണമായിരിക്കുന്നത്.
അനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം എന്നാണ് വിവരം. ജംനഗറിൽ നിന്നുമുള്ളതാണ് വീഡിയോ. രജികാന്തിനൊപ്പം ഭാര്യ ലതയും മകൾ ശ്രുതിയും ഉണ്ട്. ഇവർക്കൊപ്പം വന്നതാണ് സ്ത്രീ. കയ്യിൽ ലെഗേജും ഉണ്ട്. ഇവരുടെ ലെഗേജ് ആണ് ഇവർ കയ്യിൽ പിടിച്ചിരിക്കുന്നതും. ഇതിനിടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ രജിയും കുടുംബവും തയ്യാറാകുന്നത് വീഡിയോയിൽ കാണാം. എന്നാൽ ആ സ്ത്രീയും ഒപ്പമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ രജനികാന്ത് അവരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
Cheapest behaviour from !
— Kolly Censor (@KollyCensor)
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനമുമായി രംഗത്ത് എത്തിയത്. ഇത്രയും ജാഡ പാടില്ലെന്നാണ് ചിലർ പറയുന്നത്. എന്നാൽ വിഷയത്തെ ന്യായീകരിച്ച് രജനി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അതവരുടെ ഫാമിലി ഫോട്ടോയ്ക്കുള്ള സമയം ആയിരുന്നു എന്നും അതിനാലാണ് സ്ത്രീയെ മാറ്റി നിർത്തിയതെന്നും ഇവർ പറയുന്നു. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ആയി രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം, വേട്ടയ്യന് എന്ന ചിത്രത്തിലാണ് രജനികാന്ത് നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ടി ജെ ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം രജനിയുടെ കരിയറിലെ 170മത്തെ ചിത്രമാണ്. ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, അമിതാഭ് ബച്ചന് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]