
ദില്ലി: കുടുംബമില്ലാത്തവനെന്ന പ്രധാനമന്ത്രിക്കെതിരായ ലാലു പ്രസാദ് യാദവിന്റെ പരിഹാസം പ്രചാരണ വിഷയമായി ഏറ്റെടുത്ത് ബിജെപി. മോദിയുടെ കുടുംബം എന്ന് പേരിനൊപ്പം ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ കേന്ദ്രമന്ത്രിമാരും, ബിജെപി നേതാക്കളും പ്രചാരണം തുടങ്ങി.ഇന്ത്യയാണ് തന്റെ കുടുംബമെന്നും, ഇന്ത്യക്കാര്‍ കുടുംബാംഗങ്ങളാണെന്നും മോദി തിരിച്ചടിച്ചു. ഇന്ത്യ സഖ്യത്തിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ച മോദിയെ പാറ്റ്നയില്‍ നടന്ന റാലിയിലാണ് കുടുംബമില്ലാത്തവനെന്ന് ലാലു പ്രസാദ് യാദവ് പരിഹസിച്ചത്.
തനിക്ക് കുടുംബവും കുട്ടികളുമില്ലാത്തതിന് ഞങ്ങളെന്ത് ചെയ്യണമെന്ന ലാലുവിന്റെ ചോദ്യത്തിന് ഇന്ന് തെലങ്കാനയില്‍ നടന്ന റാലിയില്‍ മോദി ഉത്തരം നല്കി. ഇന്ത്യയെന്ന കുടുംബമാണ് തന്റേത്. 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.പിന്നാലെ മോദിയുടെ കുടുംബം പ്രചാരണവുമായി ബിജെപി കളത്തിലിറങ്ങി. അമിത്ഷാ, ജെപി നദ്ദ തുടങ്ങി കേന്ദ്രനേതാക്കളും, മന്ത്രിമാരും,സംസ്ഥാന നേതാക്കളും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പേരിനൊപ്പം മോദിയുടെ കുടുംബം എന്ന് ചേര്‍ത്ത് പ്രചാരണം ശക്തമാക്കി.
2019ൽ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരിഹാസം ബിജെപി ഏറ്റെടുക്കുകയും, മേം ഭി ചൗക്കിദാര്‍ എന്ന പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അതിന് മുന്‍പ് മണിശങ്കര്‍ അയ്യര്‍ മോദിക്കെതിരെ നടത്തിയ ചായക്കാരന് പരാമര്‍ശവും കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരുന്നു. സമാനമായ രീതിയില്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ മോദിയുടെ കുടുംബം പ്രചാരണം ശക്തമാക്കുകയാണ് ബിജെപി.
Last Updated Mar 4, 2024, 4:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]