

‘ഗോവിന്ദൻ മാസ്റ്ററെ പോയി കാണൂ’; ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സുരേഷ് ഗോപി അപമാനിച്ചെന്ന് പരാതി
തൃശൂർ: അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി പരാതി.
കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർത്ഥിച്ചത്. എന്നാല്‍ കളിയാക്കുന്ന തരത്തില്‍ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം.
ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോള്‍ ഒന്നുമനസിലാവാതെ വന്ന സിന്ധു ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. പിന്നീട് ക്ഷേത്ര നടയിലുണ്ടായിരുന്നവരാണ് കാര്യം അവരെ പറഞ്ഞ് മനസിലാക്കിയത്. ഇതോടെ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കെെക്കൂഞ്ഞുമായി സിന്ധു കരയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ഗോപിയെയും സംഘത്തേയും കണ്ടപ്പോഴാണ് സഹായം ചോദിച്ചത്. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവ് വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]