
തായിഫ്: ഇന്ത്യ പോലെയുള്ള ബഹുസ്വര രാജ്യത്ത് ജീവിക്കുന്ന മുസ്ലിംകളുടെ ഏറ്റവും നല്ല മാതൃകയാണ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ മുതലുള്ള പാണക്കാട് കുടുംബമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. അൽ ഖുർമ കെഎംസിസി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ “മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം” എന്ന വിഷയം അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്ട ശക്തികൾ വർഗീയ ചേരിതിരിവും അശാന്തിയും പടർത്താൻ ശ്രമിച്ച ഘട്ടങ്ങളിലൊക്കെ അതാത് കാലത്തെ പാണക്കാട് നേതൃത്വം യഥാസമയം അതിൽ ഇടപെടുകയും പരിഹരിച്ചതും കൊണ്ടാണ് ഇന്ന് കാണുന്ന തലത്തിലേക്ക് നമുക്ക് ഉയരാൻ കഴിഞ്ഞതെന്നും അതല്ലെങ്കിൽ സംഘർഷങ്ങളിലും പരസ്പര വിശ്വാസമില്ലായ്മയിലും നാം തളച്ചിടപ്പെടുമായിരുന്നുവെന്നും നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. സമാധാനമുള്ള സമൂഹത്തിന് മാത്രമെ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളു. അതിനു സാഹചര്യമൊരുക്കിയ പ്രസ്ഥാനമാണ് മുസ്ലിംലീഗെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അബ്ദുറഹ്മാൻ മുസ്ല്യാർ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആശുപത്രികളുമായി സഹകരിച്ച് പ്രവാസികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് ഉടൻ രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി കഴിഞ്ഞ ദിവസം അന്തരിച്ച ഇ.സാദിഖലിയെ അനുശോചിച്ച് സംസാരിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ്, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജന:സെക്രട്ടറി പുള്ളാട്ട് ശംസു, മുജീബ് കോട്ടക്കൽ, അശ്റഫ് താനാളൂർ തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് മണ്ണിശ്ശേരിക്കുള്ള ഉപഹാരം കുഞ്ഞുമോൻ കാക്കിയ നൽകി. സൗദി കെഎംസിസി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞുമോൻ കാക്കിയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നാലകത്ത് മുഹമ്മദ് സ്വാലിഹ് എന്നിവർക്ക് അൽ ഖുർമ കെഎംസിസിയുടെ ഉപഹാരം നൗഷാദ് മണ്ണിശ്ശേരി കൈമാറി. സാമൂഹ്യ സുരക്ഷ പദ്ധതി ഏരിയ കോഡിനേറ്റർക്കുള്ള നാഷണൽ കമ്മിറ്റിയുടെ അംഗീകാരപത്രം കുഞ്ഞുമോൻ കാക്കിയയിൽ നിന്ന് ഫൈസൽ മാലിക് കൈപ്പറ്റി. ശുകൂർ ചങ്ങരംകുളം ഖിറാഅത്ത് നടത്തി. സാദിഖ് ഹറമൈൻ റാഷിദ് പൂങ്ങോട്, ശിഹാബ് നാലുപുരക്കൽ, ശിഹാബ് സാമിൽ, ഹംസ.വി, സലീം വി.പി തുടങ്ങിയവർ നേതൃത്വം നൽകി. ഫൈസൽ മാലിക് എ.ആർ നഗർ സ്വാഗതവും യൂസഫ് അച്ചനമ്പലം നന്ദിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]