
ലണ്ടൻ: ഐപിഎൽ പതിനേഴാം സീസണ് ദിവസങ്ങൾ മാത്രമാണ് ബാക്കി. ടീമുകളെല്ലാം ഒരുക്കം തുടങ്ങിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസുമാണ് ഇത്തവണയും സാധ്യതാ പട്ടികയിൽ മുന്നിൽ. എന്നാല്‍ ഐപിഎല്ലിലെ ആദ്യ പന്തെറിയും മുമ്പെ ചാമ്പ്യൻമാരെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുൻതാരം സ്റ്റുവർട്ട് ബ്രോഡ്.
മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ് ബ്രോഡിന്റെ പ്രവചനം. ഇത്തവണ എം എസ് ധോണിയുടെ ചെന്നൈയോ ഹാർദിക്ക് പണ്ഡ്യയുടെ മുംബൈയോ കിരീടം നേടില്ലെന്നാണ് ഇംഗ്ലണ്ട് മുൻ പേസര്‍ പറയുന്നത്. ഇത്തവണ കിരീടം നേടുന്ന ടീം മലയാളിതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആയിരിക്കുമെന്നും ബ്രോഡ് പ്രവചിക്കുന്നു.
ഐപിഎൽ പതിനേഴാം സീസണില്‍ രാജസ്ഥാന് റോയല്‍സിനു കിരീടം നേടാന്‍ കഴിയും. എന്റെ പിന്തുണ രാജസ്ഥാൻ റോയൽസിനാണ്. സുഹൃത്തുക്കളുള്‍പ്പെട്ട ടീമിനെയാണ് പിന്തുണക്കാറുള്ളത്. ജോസ് ബട്ലര് കളിക്കുന്നത് റോയല്‍സിലാണ്. ജോഫ്ര ആര്‍ച്ചര്‍ നേരത്തേ ഈ ടീമിൽ കളിച്ചിട്ടുണ്ട്. ബെന്‍ സ്റ്റോക്സും ടോം കറനും ഒവൈസ് ഷായുമെല്ലാം മുന്‍ റോയല്‍സ് താരങ്ങളാണ്. വളരെ മികച്ചൊരു ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്.
റോയല്‍സിന്റെ പിങ്ക് ജഴ്സി തനിക്കേറെ ഇഷ്ടമാണെ’ന്നും ബ്രോഡ് പറഞ്ഞു. പ്രഥമ ഐപിഎൽ കിരീടം നേടിയ ടീമാണ് രാജസ്ഥാൻ റോയൽസ്. പിന്നീട് 2022ൽ ഫൈനലിൽ എത്തിയെങ്കിലും ഗുജറാത്ത് ടൈറ്റാൻസിനോട് സഞ്ജുവും സംഘവും പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ആഷസ് പരമ്പരയോടെയാണ് ബ്രോഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. കരിയറില്‍ ഒരിക്കല്‍ പോലും ഐപിഎല്ലില്‍ കളിക്കാന്‍ ബ്രോഡിനായിട്ടില്ല. 2011ല്‍ പഞ്ചാബ് കിംഗ്സ് ടീം 1.84 കോടി രൂപക്ക് ലേലത്തില്‍ ടീമിലെത്തിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് സീസണ് മുമ്പെ പിന്‍വാങ്ങേണ്ടിവന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]