
യാമി ഗൗതം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ആര്‍ട്ടിക്കിള്‍ 370’ പ്രദര്‍ശനത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഭ്യന്തര ബോക്സോഫീസിൽ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ആദിത്യ സുഹാസ് ജംഭാലെയാണ് ചിത്രം സംവിധാനം ചെയ്തത്. ഇൻ്റലിജൻസ് ഓഫീസറുടെ വേഷത്തിൽ യാമി ഗൗതം എത്തുന്ന ചിത്രത്തിൽ പ്രിയാമണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം, വിലക്കിനെക്കുറിച്ച് സർട്ടിഫിക്കേഷൻ ബോർഡ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ആദിത്യ ധര്, ലോകേഷ് ധർ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദ്യദിനം എട്ട് കോടിയിലധികം രൂപ ചിത്രം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയിരുന്നു. ഇതുവരെ 34 കോടിരൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്.
ചിത്രത്തിന്റെ കളക്ഷനെ വിലക്ക് സാരമായി ബാധിക്കും. നേരത്തെ ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തിയ ‘ഫൈറ്റര്‍’ എന്ന ചിത്രത്തിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]