

കോട്ടയത്ത് മത്സരിക്കുന്ന തോമസ് ചാഴികാടന്റെ പ്രചാരണ ഗാനംപുറത്തിറങ്ങി ; സമൂഹമാധ്യമങ്ങളിൽ തരംഗമായി ഈ ലോകസഭാ ഇലക്ഷനിലെ ആദ്യ പ്രചാരണ ഗാനം
സ്വന്തം ലേഖകൻ
കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി പാരഡി ഗാനങ്ങളും, മറ്റ് ഗാനങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇറക്കാറുണ്ട്.
എന്നാല്‍ കോട്ടയത്ത് മത്സരിക്കുന്ന തോമസ് ചാഴികാടന്റെ പ്രചാരണ ഗാനം, അതിന്റെ രചന കൊണ്ടും, സംഗീതം കൊണ്ടും ആലാപനം കൊണ്ടും മികച്ചു നില്ക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നൂറ് കണക്കിന് പേർ സമൂഹ മാധ്യമങ്ങളില്‍ ഈ ഗാനം പോസ്റ്റ് ചെയ്തതോടെ ലോകമെമ്പാടും ഗാനം തരംഗം ആയി എന്ന് മാത്രമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന് പ്രചാരണത്തില്‍ ഒരു കുതിച്ചു ചാട്ടത്തിനും ഈ ഗാനം കാരണമായി. മണ്ഡലമൊട്ടാകെ സ്ഥാനാർഥി പങ്കെടുക്കുന്ന ചെറിയ യോഗങ്ങളില്‍ പോലും ഈ ഗാനത്തിന്റെ അലയൊലികള്‍ മുഴങ്ങി കേള്‍ക്കുന്നു.
തോമസ് കാവാലം രചിച്ച്, പോള്‍സണ്‍ പാലാ സംഗീതവും, ഓർക്കേസ്ട്രഷനും നടത്തി, മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയിസിലെ ഗായകൻ ബാബു പാലാ ആലപിച്ച ഗാനത്തിന്റെ ആവിഷ്കാരം നടത്തിയിരിക്കുന്നത് രാജു കുന്നക്കാട്ട് ആണ്. കേരള കോണ്‍ഗ്രസ് എം ഐറ്റി വിംഗ്, സംസ്കാരവേദി, പ്രവാസി കോണ്‍ഗ്രസ് എം അയർലണ്ട്, കേരള പ്രൊഫഷണല്‍ ഫ്രണ്ട് എം, എന്നിവരാണ് നിർമ്മാണം.
അഡ്വ. അലക്സ് കോഴിമല, ഡോ. വർഗീസ് പേരയില്‍, സണ്ണി അബ്രഹാം, വിജി എം തോമസ്, ജയകൃഷ്ണൻ പുതിയേടത്ത്, ഡോ. ബിബിൻ കെ ജോസ്, പ്രദീപ് വലിയപറമ്ബില്‍ എന്നിവർ നേതൃത്വം നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]