
സിനിമാ ആസ്വാദകർക്ക് പുത്തൻ അനുഭവം പകർന്ന് വിജയക്കുതിപ്പ് നടത്തുകയാണ് ഒരുപറ്റം യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനംചെയ്ത . 2006-ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽനിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രപോയ സംഘത്തിലൊരാൾ ഗുണ കേവിൽ അകപ്പെട്ടതും തുടർന്ന് നടന്ന രക്ഷാപ്രവർത്തനവുമാണ് ചിത്രത്തിനാധാരം. സിനിമയിൽ സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് പറമ്പോലിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
മഞ്ഞുമ്മൽ ബോയ്സിൽ അല്പം കൂടുതൽ വൃത്തിയുള്ളയാളാണ് ദീപക് പറമ്പോൽ അവതരിപ്പിച്ച സുധി എന്ന കഥാപാത്രം. ഈ വേഷം മനോഹരമാക്കിയതിന് താരത്തെ അഭിനന്ദിച്ചിരിക്കുകയാണ് യഥാർത്ഥ സുധിയുടെ ഭാര്യ. അവർ തനിക്കയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ദീപക് പറമ്പോൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. താൻ ചിത്രം കണ്ടുവെന്നും ഗംഭീരമായിട്ടുണ്ടെന്നും സുധിയുടെ ഭാര്യ പറയുന്നു. സിനിമയിൽ സുധി എങ്ങനെയാണോ അതുപോലെയാണ് യഥാർത്ഥത്തിലും. സുധിക്ക് ചന്ദനക്കുറി നിർബന്ധമാണെന്നും അവർ നടന് അയച്ച മെസേജിൽ പറയുന്നു.
നേരത്തേ സുധിക്കൊപ്പംനിൽക്കുന്നതും സുധിയുടെ വേഷത്തിലുള്ളതുമായ ചിത്രങ്ങൾ ദീപക് പറമ്പോൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് പ്രതികരണവുമായെത്തിയത്. ഇതിനുതൊട്ടുപിന്നാലെയാണ് സുധിയുടെ ഭാര്യ അയച്ച അഭിനന്ദനസന്ദേശവും ദീപക് പങ്കുവെച്ചത്.
വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രംകാണാൻ സുധിയടക്കമുള്ള കൊച്ചിയിലെ തിയേറ്ററിലെത്തിയിരുന്നു. തങ്ങൾ പ്രതീക്ഷിച്ചതിനേക്കാളും മികച്ചതായിട്ടുണ്ട് സിനിമയെന്നായിരുന്നു അവർ പ്രതികരിച്ചത്. 2006-ൽ നടന്ന സംഭവമാണ്. സിനിമ കണ്ടപ്പോൾ കരഞ്ഞുപോയി. അടിപൊളി നടന്മാർ, സൂപ്പർ ഡയറക്ഷൻ, അടിപൊളി ക്യാമറാമാൻ. എല്ലാ ടെക്നീഷ്യന്മാരും അടിപൊളിയായിരുന്നു. ഞങ്ങളായി അവർ ജീവിക്കുകയായിരുന്നു. അവർക്ക് ഒരു കയ്യടി കൊടുക്കണമെന്നും ‘യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്’ പറഞ്ഞു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]