
കൊച്ചി: ഫ്രഞ്ച് നാവികനായ ഗുയ്റക്ക് എന്ന യുവാവ് വർഷങ്ങൾക്കു മുൻപൊരു കടൽയാത്ര നടത്തുമ്പോൾ ചെറിയൊരു കൺഫ്യൂഷനിലായി. കടൽയാത്രയിൽ ആരെയാണ് ഒപ്പം കൂട്ടേണ്ടത്? മാതാപിതാക്കൾ മുതൽ കാമുകി വരെയുള്ള ഉത്തരങ്ങൾക്കിടയിൽനിന്ന് ഒടുവിൽ ഗുയ്റക്ക് തിരഞ്ഞെടുത്തത് മൊണീക്കിനെയാണ്. മൊണീക്ക് എന്ന പേര് കേട്ട് കാമുകിയാണെന്ന് വിചാരിച്ചോ!. അതൊരു പിടക്കോഴിയായിരുന്നു. അറ്റ്ലാന്റിക് മുതൽ സെയ്ന്റ് ബർഗ് വരെ ഒരു മാസത്തോളം നീണ്ട കടൽയാത്രയിൽ ഗുയ്റക്കിന്റെ കൂട്ടുകാരിയായി മൊണീക്ക് ചേർന്നുനിന്നു. ഒരു മാസത്തെ കടൽയാത്രയിൽ 25 ദിവസവും മൊണീക്ക് മുട്ടയിട്ടുവെന്ന കാര്യവും രസകരമായി ഗുയ്റക്ക് ഓർക്കുന്നുണ്ട്.
ഗുയ്റക്കിനൊപ്പം കടൽയാത്ര നടത്തിയ മൊണീക്കിന്റെ രസകരമായ കഥ ഓർക്കുമ്പോൾ സംഗീതത്തിന്റെ കടലിൽ എന്നും എപ്പോഴും ഒഴുകുന്ന ഒരു മൊണീക്കിനെയും ഓർമ വരും. ഒരർഥത്തിൽ പറഞ്ഞാൽ ഉലകം ചുറ്റും ‘വാലിബ’യായ മിസ് മൊണീക്ക്. കഴിഞ്ഞ നവംബർ 12-ന് മിസ് മൊണീക്ക് മെക്സിക്കോയിലെ ഗ്വാദലജാറയിലായിരുന്നു. 17-ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്ന മൊണീക്ക് 24-ന് റുമാനിയയിലും അതിനടുത്ത ദിവസം ഹംഗറിയിലും സംഗീത സാഗരം തീർത്തു. ഡിസംബറിൽ ഓസ്ട്രിയയിലും ഇംഗ്ലണ്ടിലും സ്വിറ്റ്സർലൻഡിലും ജർമനിയിലും സ്പെയിനിലും തുർക്കിയിലും ഗ്രീസിലും സൈപ്രസിലും യു.എ.ഇ.യിലും സംഗീത വിസ്മയത്തിന്റെ ആൾരൂപമായി നിറഞ്ഞാടിയ മൊണീക്ക് ജനുവരിയിലും ഫെബ്രുവരിയിലുമൊക്കെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സംഗീത യാത്രകളിൽ തന്നെയായിരുന്നു. അടുത്ത മാസം മൂന്നിന് ഇൻഡൊനീഷ്യയിലെയും ഏഴിന് ശ്രീലങ്കയിലെയും പരിപാടി കഴിഞ്ഞ് മിസ് മൊണീക്ക് പറന്നിറങ്ങുന്നത് എവിടെയാണെന്നറിയാമോ….?, നമ്മുടെ സ്വന്തം കൊച്ചിയിൽ. സംഗീത വിസ്മയത്തിന്റെ ത്രില്ലർ ലോകം സൃഷ്ടിക്കുന്ന മാതൃഭൂമി കപ്പ ‘കൾച്ചർ’ പരിപാടിയിൽ പങ്കെടുക്കാൻ മിസ് മൊണീക്ക് കൊച്ചിയിലെത്തുമ്പോൾ അവരെ കാണാനും കേൾക്കാനും നിങ്ങളും കൊതിക്കുന്നില്ലേ?
യുക്രൈൻകാരിയായ ഒലേഷ്യ അർകുഷ മിസ് മൊണീക്ക് എന്ന പേര് സ്വീകരിച്ചു നടത്തിയ സംഗീതയാത്ര ആരെയും കോരിത്തരിപ്പിക്കുന്നതാണ്. ‘മൈൻഡ് ഗെയിംസ്’ എന്ന റേഡിയോ ഷോയിലൂടെ തുടങ്ങിയ മൊണീക്ക് ഫ്രീഗ്രാന്റ് മ്യൂസിക്കിന്റെ ചിറകിലേറി പറന്നുയർന്നത് ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ വിസ്മയാകാശങ്ങളിലേക്കായിരുന്നു. ലോകം മുഴുവൻ ആരാധകരുള്ള മൊണീക്കിനെ കൊച്ചിയിലെ ‘കൾച്ചർ’ വേദിയിലെത്തിക്കുമ്പോൾ അവിടെയും ആരാധകരുടെ കൈയടികളുടെ സാഗരമാകും അലയടിക്കുന്നത്. ആ സംഗീത സാഗരത്തിൽ ഒരു തുള്ളിയായി ചേർന്ന് അലയടിക്കാൻ കൊതിക്കുന്നുവെങ്കിൽ നിങ്ങൾക്കും സ്വാഗതം, ‘കൾച്ചറി’ന്റെ വിസ്മയ ലോകത്തേക്ക്.
മാർച്ച് എട്ടുമുതൽ പത്തുവരെ എറണാകുളം ബോൾഗാട്ടി പാലസിൽ ഒരുക്കുന്ന ‘കൾച്ചറി’ൽ സംഗീത വിസ്മയങ്ങൾക്കു പുറമേ ത്രസിപ്പിക്കുന്ന അനുഭവങ്ങൾ വേറെയും ഒരുപാടുണ്ട്. സംഗീതത്തിനൊപ്പം ഫാഷനും ഫുഡ്ഡും സംവാദവും ഗെയിമും സാഹസികതയുമൊക്കെ കൈകോർക്കുന്ന ആ വേദിയിലേക്ക് വാതിൽ തുറക്കുന്ന ടിക്കറ്റുകൾ എത്രയും വേഗം സ്വന്തമാക്കണ്ടേ. എങ്കിൽ മടിച്ചു നിൽക്കേണ്ട, കമോൺ…ലെറ്റ്സ് എൻജോയ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]