

വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച; കോച്ച് നിറയെ പുക ; ആലുവയില്‍ അടിയന്തരമായി നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച. സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്. പുക ഉയരുന്നത് കണ്ട് ആലുവയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട്, കളമശേരി- ആലുവ റൂട്ടില്‍ വച്ചാണ് ഗ്യാസ് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്. കോച്ചില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആലുവ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. വന്ദേഭാരതിന് ആലുവയില്‍ സ്റ്റോപ്പ് ഇല്ല. എന്നാല്‍ പുക ഉയരുന്നത് കണ്ട് അടിയന്തരമായി ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരെ കോച്ചില്‍ നിന്ന് ഒഴിവാക്കി. പ്രശ്നം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. ഗ്യാസ് ചോരാന്‍ ഇടയായ കാരണം വ്യക്തമല്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ പുക ഉയരാനുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]