

‘നിര്ദോഷം എന്ന് തോന്നാം ; കാല്‍നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നയിക്കുന്നത് ; അപകടം നടന്ന ശേഷം ആരും അറിയാതെ ആള്‍ക്കൂട്ടത്തിലേക്ക് മറയും’; കാല്‍നടക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റോഡില്‍ വാഹനയാത്രക്കാരെ പോലെ തന്നെ കാല്‍നടയാത്രക്കാര്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. റോഡിലൂടെ ശ്രദ്ധിച്ചാണ് നടക്കുന്നതെന്ന് കാല്‍നടയാത്രക്കാരും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
നിര്ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്‍നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നയിക്കുന്നത്. അതിനാല്‍ കാല്‍നടയാത്രക്കാര്‍ നിരത്തില്‍ ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും പെരുമാറണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘നിര്ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്‍നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നയിക്കുന്നത്. ആരുടെയും ശ്രദ്ധയില്‍ പെടാതെ അയാള്‍ ആള്‍ക്കൂട്ടത്തിനിടയ്ക്ക് മറയുകയും ചെയ്യും.നിരത്തില്‍ ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും പെരുമാറുക എന്നുള്ളത് പരിഷ്കൃതമായ ഒരു സമൂഹത്തിന്റെ ബാധ്യതയും കടമയുമാണ്..!’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
നിരത്തുകളില്‍ ഓരോരുത്തരുടെയും റോളുകള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഉണ്ടാകാവുന്ന വീഴ്ച മറ്റൊരു നിരപരാധിയുടെ ജീവന് ആയിരിക്കാം അപകടത്തില്‍ ആക്കുന്നത്………
നിര്ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്‍നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നയിക്കുന്നത്. ആരുടെയും ശ്രദ്ധയില്‍ പെടാതെ അയാള്‍ ആള്‍ക്കൂട്ടത്തിനിടയ്ക്ക് മറയുകയും ചെയ്യും.
നിരത്തില്‍ ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും പെരുമാറുക എന്നുള്ളത് പരിഷ്കൃതമായ ഒരു സമൂഹത്തിന്റെ ബാധ്യതയും കടമയുമാണ്..!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]