
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വലക്കാവ് മണ്ണൂര്‍ ഇമ്മട്ടി വീട്ടില്‍ എബിനെയാണ് (24) തൃശൂര്‍ അതിവേഗ പോക്സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്തപക്ഷം മൂന്ന് വര്‍ഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിച്ചു.
2020 ജനുവരി മുതല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും 2021 ഏപ്രില്‍ മുതല്‍ അടുത്തവര്‍ഷം സെപ്തംബര്‍ വരെ അതിജീവിതയുടെ വീട്ടില്‍ വന്ന് പീഡിപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 32 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സി.പി.ഒമാരായ വിനീത് കുമാര്‍, ജോഷി എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഭിഭാഷകനായ ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.
കഴിഞ്ഞ ദിവസം സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയും പോക്സോ കേസിൽ അഴിക്കുള്ളിലായി. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് നെയ്യാറ്റിൻകര പോക്സോ കോടതി 17 വർഷം കഠിന തടവിന് ശിക്ഷിച്ചത്. നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സിപിഐ ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. 2022 – 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 17 വർഷം കഠിന തടവിനൊപ്പം 50,000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നത്.
Last Updated Feb 27, 2024, 8:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]