
വിശന്നിരിക്കുന്നവരുടെ അവസ്ഥ മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്നും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മൃഗങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും തുറന്നു കാണിക്കുന്ന 6 മിനിറ്റ് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള കൊച്ചു ചിത്രമാണ് ലൂഡോസ് ഹാര്‍ട്ട്. സുധീഷ് ശിവശങ്കരന് സംവിധാനം ചെയ്ത ഈ ചിത്രം വലിയ ശ്രദ്ധനേടുകയാണ്. മൃഗസംരക്ഷക സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് തൃശ്ശൂരിന്റെ നിര്‍ദ്ദേശപ്രകാരം, മുതിര്‍ന്ന ബി.ജെ.പി നേതാവും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധിക്ക് ലൂഡോസ് ഹാര്‍ട്ട് ഈ ഹ്രസ്വചിത്രം അയച്ചു നല്കി. രണ്ട് ദിവസത്തിനുള്ളില്‍ മനേക ഗാന്ധി സിനിമയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് മറുപടിയും അയച്ചു.
സംവിധായകന് ലാല്‍ജോസ്, നടിമാരായ എസ്തര് അനില്‍, ശ്വേത മേനോന്, സംഗീതസംവിധായകന് സൂരജ് എസ് കുറുപ്പ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവര്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
രചനയും സംവിധാനവും : സുധീഷ് ശിവശങ്കരന്, നിര്‍മ്മാണം: ധനീഷ് ഹരിദാസ് & അനുമോദ് മാധവന്, ഛായാഗ്രഹണം: വിപിന്‍ ദേവ്, എഡിറ്റര്‍: ഫ്രാങ്ക്ലിന് ഷാജി, സംഗീതം: എം വിനയന്
സൗണ്ട് ഡിസൈന്‍: ഷാഹുല്‍ അമീന്, ശബ്ദമിശ്രണം: സിനോജ് ജോസ്, ഡിഐ കളറിസ്റ്റ്: ഇജാസ് നൗഷാദ്, ഡോഗ് ട്രെയിനര്‍ (ഗോള്‍ഡന്‍ റിട്രീവര്‍) : അജിത് എം ആര് (അജിത് കെ9 ഡോഗ് ട്രെയിനര്‍), പൂത്രക്കല്‍, തൃശൂര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]