

ശരീരത്തില്‍ അമിതമായ അളവില്‍ ചീത്ത കൊളസ്ട്രോള്‍ ഉണ്ടോ…? ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തുളസിയില ഇങ്ങനെ ഉപയോഗിക്കൂ…
കൊച്ചി: ശരീരത്തില്‍ അമിതമായ അളവില്‍ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അടിയുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.
ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം.
തുളസി ഇലകള്‍ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര് അവകാശപ്പെടുന്നത്. ആയുര്‍വേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. പണ്ടുകാലത്ത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസം നല്കാന് തുളസി ഉപയോഗിക്കാറുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ചര്‍മ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി ഉപയോഗിക്കാറുണ്ടായിരുന്നത്രേ.
തുളസിയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രെളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്.
ശരീരത്തിലെ വീക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ തുളസിയിലയില്‍ അടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ധമനികളുടെ വീക്കം ലഘൂകരിക്കുന്നതിലൂടെ, ആരോഗ്യകരമായ രക്തയോട്ടം നിലനിർത്തുന്നതിനും കൊളസ്ട്രോള്‍ സംബന്ധമായ സങ്കീർണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും തുളസി സഹായിക്കുന്നു. അതിനാല്‍ പതിവായി തുളസിയിലയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രൊളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും തുളസിയില സഹായിക്കും. അത്തരത്തില്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിലൂടെയും, തുളസി കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും പരോക്ഷമായി സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. അതിനാല്‍ ദിവസവും തുളസിയിലയിട്ട ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]