
ബംഗളൂരു : വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂർ മഖ്നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ് നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന് ഉറപ്പ് നൽകിയത്. ഏകീകരണ സമിതിയിൽ വയനാട് സ്പെഷ്യൽ ഓഫീസർ കെ.വിജയാനന്ദ് കേരളത്തിന്റെ നോഡൽ ഓഫീസർ പദവി വഹിക്കും. കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് നിലവിൽ ആനയുളളത്.
Last Updated Feb 24, 2024, 8:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]