

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങി അതുല്‍; മൂവാറ്റുപുഴയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വച്ച് അറസ്റ്റ്; രണ്ടാമനെ പൊക്കിയത് തൃശൂരില്‍ നിന്നും; തിരുവല്ലയിൽ 9-ാംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ
തിരുവല്ല: തിരുവല്ലയില്‍ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തുമ്പോള്‍ അറസ്റ്റിലാകുന്നത് രണ്ട് തൃശൂരുകാരായ യുവാക്കള്‍.
പുലർച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയതും നിർണ്ണായക നീക്കങ്ങളിലൂടെയാണ്. ഇരുവരും പ്രായപൂർത്തിയായവരാണ്.
തൃശ്ശൂർ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാളെ പൊലീസ് പിന്തുടർന്ന് ബസില്‍ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രക്ഷപ്പെടാൻ വഴിയില്ലെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി അടക്കം പരിശോധിച്ചതില്‍ നിന്നും യുവാക്കളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. പെണ്‍കുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്ന അതുലിനെ കെ.എസ്.ആർ.ടി.സി ബസ്സില്‍ നിന്നും മൂവാറ്റുപുഴയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമനായ അജിലിനെ തൃശ്ശൂർ അന്തിക്കാട് പുത്തൻ പീടികയില്‍ നിന്നുമാണ് രാവിലെ ഏഴരയോടെ പിടികൂടിയത്.
ഇന്നലെ പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ വിദ്യാർത്ഥിനിയും യുവാക്കളും ബസില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കുറ്റപ്പുഴയിലെ ബസ്റ്റോപ്പില്‍ നിന്നും രണ്ട് യുവാക്കള്‍ ബസില്‍ കയറുന്നതും പിന്നാലെ കാണാതായ പെണ്‍കുട്ടി കയറുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
ഇതോടെ പെണ്‍കുട്ടിക്കായി കേരളം എങ്ങും പരിശോധനയായി. ഇതോടെ പിടിക്കപ്പെടുമെന്ന് യുവാക്കള്‍ മനസ്സിലാക്കി. അങ്ങനെയാണ് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടാക്കാൻ യുവാക്കള്‍ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]