
“സിനിമ കഷ്ടപ്പെട്ട പണിയാണ്. കഷ്ടപ്പെടാൻ തയ്യാറെടുത്താ ഞാൻ വന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്” കഴിഞ്ഞ ദിവസം മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥം ആക്കുന്നത് തന്നെയാണ് സമീപകാലത്ത് അദ്ദേഹത്തിലെ നടനിൽ കാണുന്ന വ്യത്യാസവും. എന്നും വ്യത്യസ്ത കഥാപാത്രങ്ങൾക്ക് പിന്നാലെ അലയുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ എത്തിയത് ഭ്രമയുഗം എന്ന ചിത്രമാണ്. കൊടുമൻ പോറ്റി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് അമ്പരപ്പിച്ച മമ്മൂട്ടി ഇതാ പുതിയ ഖ്യാതിയും സ്വന്തമാക്കിയിരിക്കകയാണ്.
തുടരെയുള്ള മൂന്ന് വർഷം 50 കോടി ക്ലബ്ബിൽ ഇടം നേടിയ നടൻ എന്ന ഖ്യാതിക്കാണ് മമ്മൂട്ടി അർഹനായിരിക്കുന്നത്. ഇതാദ്യമാണ് ഒരു മലയാള നടൻ തുടർച്ചയായ വർഷങ്ങളിൽ 50കോടി ക്ലബ്ബിൽ എത്തുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 2022ൽ അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വ, 2023ൽ കണ്ണൂർ സ്ക്വാഡ്, 2024ൽ ഭ്രമയുഗം( രണ്ട് ദിവസത്തിൽ 50 കോടിയിലെത്തും) എന്നീ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, ടർബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. 104 ദിവസം ആയിരുന്നു ഷൂട്ടിംഗ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.
ബസൂക്കയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആണ് ഇപ്പോൾ നടക്കുന്നത്. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
Last Updated Feb 25, 2024, 8:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]