
തൃശൂർ : ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസി മൂപ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി. അതിരപ്പിള്ളി മലക്കപ്പാറ വീരൻകുടി ഊര് മൂപ്പൻ വീരനാണ് പരുക്കേറ്റതായി പരാതി. ഊരിലുള്ളവർക്ക് മലക്കപ്പാറയ്ക്കടുത്ത് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂപ്പന്റെ നേതൃത്വത്തിൽ നാല് ദിവസമായി സമരം ചെയ്തു വരികയായിരുന്നു. സമരം ചെയ്യുന്ന സ്ഥലത്തു നിന്ന് മാറാൻ ആവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിക്കുകയായിരുന്നുവെന്ന് മൂപ്പൻ. പരുക്കേറ്റ മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീരൻകുടി ഊരിലുള്ളവർക്ക് മലക്കപ്പാറക്കടുത്ത് സ്ഥലം അനുവദിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും നടപടി കൈകൊണ്ടിരുന്നില്ല.
Last Updated Feb 23, 2024, 11:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]