

വിവാഹം കഴിക്കാനായി ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍. യുവതി അവതാരകനെ പിന്തുടരുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഹൈദരാബാദിലെ ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റാർട്ട് അപ്പ് ഉടമ തൃഷയെ ആണ് കോപ്പൽ പൊലീസ് അറസ്റ്റ് ചെയ്തത്.. അവതാരകന്റെ നീക്കങ്ങള്‍ അറിയാന്‍ അദ്ദേഹത്തിന്റെ വാഹനത്തില്‍ യുവതി ട്രാക്കിങ് ഉപകരണം വച്ചിരുന്നു. മാട്രിമോണിയൽ വെബ് സൈറ്റിൽ തെലുങ്ക് ന്യൂസ് ചാനൽ അവതാരകൻ പ്രണവിന്റെ ഫോട്ടോ കണ്ടു ഇഷ്ടപെട്ടാണ് തട്ടി കൊണ്ടു പോകൽ ആസൂത്രണം ചെയ്തത്.
31കാരിയായ പ്രതിയായ യുവതി ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സ്ഥാപനം നടത്തിവരികയായിരുന്നു. ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതി അവതാരകന്റെ ചിത്രങ്ങള്‍ കാണുന്നത്. അതുവഴി പരിചയപ്പെട്ട ആളുമായി രണ്ട് വര്‍ഷത്തോളം ചാറ്റ് ചെയ്തപ്പോഴാണ്, അത് ഫേക്ക് അക്കൗണ്ടാണെന്നും ഒരാള്‍ അവതാരകന്റെ ഫോട്ടോ ഉപയോഗിക്കുകയായിരുന്നെന്നും കണ്ടെത്തി. അതോടെ അവതാരകന്റെ യഥാര്‍ഥ ഫോണ്‍ നമ്പര്‍ കണ്ടെത്തി.
ഒരു മെസേജിങ് ആപ്പ് വഴി അദ്ദേഹത്തിന്റെ ചിത്രങ്ങളുപയോഗിച്ച് മറ്റൊരാള്‍ അക്കൗണ്ട് ഉപയോഗിക്കുന്ന കാര്യം യുവതി അറിയിച്ചു. സംഭവം അറിഞ്ഞതോടെ അവതാരകന് ഇതുസംബന്ധിച്ച് പൊലീസ് പരാതി നല്കി.
സംഭവം കഴിഞ്ഞെങ്കിലും യുവതി യഥാര്‍ഥ അവതാരകന് സന്ദേശങ്ങള്‍ അയച്ചുകൊണ്ടേയിരുന്നു. അവതാരകന് ഒടുവില്‍ യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തതായി പൊലീസ് പറയുന്നു. എന്നാല്‍ അവതാരകനെ വിവാഹം ചെയ്യാന്‍ അതിയായി ആഗ്രഹിച്ച യുവതി, അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. അതനുസരിച്ചാണ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചത്. കൂടാതെ തട്ടിക്കൊണ്ടുവരാന്‍ നാല് പേരെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ മാസം 11ന് നാല് പേര് ചേര്‍ന്ന് പരാതിക്കാരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയുടെ ഓഫീസിലെത്തിച്ച അവതാരകനെ മര്‍ദ്ദിച്ചെന്നും പൊലീസ് പറയുന്നു. അവിടെ നിന്ന് രക്ഷപെട്ട പ്രണവ് പൊലീസ് സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ജീവന് ഭയന്ന് യുവതി പറഞ്ഞതിനൊക്കെ അവതാരകന് സമ്മതമറിയിച്ചു. അപ്പോള്‍ മത്രമാണ് അയാളെ വിട്ടയയ്ക്കാന് തയ്യാറായത്. സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താം എന്ന വിചാരത്തിലാണ് തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്നായിരുന്നു യുവതിയുടെ വാദം.