
മധ്യപ്രദേശിൽ അഞ്ചാംപ്പനി പടരുന്നു. മീസിൽസ് ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. 17 കുട്ടികൾ വെെറൽ അണുബാധ ബാധിച്ച് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. കുട്ടികളിൽ വാക്സിൻ ഉപയോഗിച്ച് അഞ്ചാംപനി ഫലപ്രദമായി തടയാൻ കഴിയും. 2022-ൽ ഏകദേശം 11 ലക്ഷം കുട്ടികൾ ഇന്ത്യയിൽ അഞ്ചാംപനി വാക്സിൻ എടുത്തില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി.
എന്താണ് അഞ്ചാംപനി? (Measles)
കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. ഇത് ശരീരത്തിലുടനീളം ചർമ്മ ചുണങ്ങുകൾക്കും ഫ്ലൂ പോലുള്ള ലക്ഷണങ്ങൾക്കും കാരണമാകുന്നു. വായുവിലൂടെയാണ് മീസിൽസ് വൈറസുകൾ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്.
നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്.
ലക്ഷണങ്ങൾ എന്തൊക്കെ?
പനിയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.
Last Updated Feb 24, 2024, 9:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]