
ദില്ലി: മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് നടപടി. മുസ്ലീം വിവാഹ നിയമം റദ്ദാക്കിയാലും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്നാണ് അസം സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെന്നും അസം സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ തീരുമാനത്തോടെ അസമില്‍ ഇനി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുക.
Last Updated Feb 24, 2024, 9:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]