
എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥി ക്കുന്ന ഭക്തരുടെ മേൽ ദേവി അനുഗ്രഹ വർഷം ചൊരിയുമെന്നാണ് വിശ്വാസം. ഫെബ്രുവരി 24 ഉച്ചയ്ക്ക് രണ്ടുമുതലാണ് ഇത്തവണത്തെ പ്രസിദ്ധമായ മകം തൊഴൽ.
രാവിലെ 5.30ന് ഓണക്കുറ്റി ചിറയിൽ ആറാട്ട്- ഇറക്കി പൂജ, ആറാട്ടുകടവിൽ പറക ൾ സ്വീകരിച്ചശേഷം ക്ഷേത്രത്തി ലേക്ക് എഴുന്നള്ളിക്കുന്നു. ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നുവരെ സ്പെഷ്യൽ നാദസ്വരം. രാത്രി 11 ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജ, തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്.
ദുരിതങ്ങൾക്ക് ശമനം ഉണ്ടാവാൻ, വിവാ ഹം നടക്കാൻ, സാമ്പത്തിക പുരോഗതി നേടാൻ, പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ രോഗം മാറാൻ , ബാധ ഉപദ്രവം മാറാൻ മാനസിക പ്രശ്നങ്ങൾക്ക് പരി ഹാരം . എന്നിങ്ങനെയുള്ള പ്രശ്ന പരി ഹാരം തേടിയാണ് ഭക്തർ ഇവിടെ മകം തൊഴുന്നത്. വർഷംതോറും ജനങ്ങൾ കൂടി കൂടി വരുന്നത് തന്നെ അവരുടെ ആഗ്രഹങ്ങൾ സഫലമാകുന്നു എന്നതി ൻറെ ലക്ഷണം കൂടിയാണ്.
സ്ത്രീകളാണ് ഏറ്റവും കുടുതലായി മകം തൊഴാൻ എത്തുന്നത്. വില്വമംഗലത്ത് സ്വാമിയാർ നൂറ്റാണ്ടുകൾക്കു മുൻപു മകംനാളിൽ ചോറ്റാനിക്കരയിൽ എത്തി. അന്നുരാത്രി ദേവി സ്വപ്നദർശനത്തിൽ, ‘കിഴക്കേ കുളത്തിൽ എന്റെ ഒരു വിഗ്രഹം കിടപ്പുണ്ട്. അത് മുങ്ങിയെടുത്ത് കീഴ്കാ വിൽ പ്രതിഷ്ഠ നടത്തുക. എന്റെ രൗദ്ര ഭാവം കാരണം ഭക്തർക്ക് വിഷമം ഉണ്ടാകുന്നു.
രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാൻ എന്നിലെ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് കൊണ്ടു പോകുക എന്നു ദേവി അരുൾചെയ്തു. അങ്ങനെയാണ് മേൽകാവിൽ സ്വാതിക രൂപവും കീഴ്കാവിൽ രൗദ്ര രൂപവും ഭഗവ തി കൈകൊണ്ടത്. ആ സമയം ശംഖു ചക്ര വരദ അഭയ മുദ്രകളുമായി സർവ്വാ ഭരണ വിഭൂഷിതയായ ദേവി പുഞ്ചിരിയോ ടെ അനുഗ്രഹം ചൊരിഞ്ഞു. വില്ല്വമംഗല ത്തിന് ദർശനം നൽകിയഈ ദിവസത്തി ന്റെ ഓർമയ്ക്കായാണ് മകം തൊഴൽ ആഘോഷിക്കുന്നത്.
സ്വാമിയാർ കീഴ്ക്കാവിലാണ് ദേവിയെ പ്രതിഷ്ഠിച്ചതെങ്കിൽ പ്രധാന പ്രതിഷ്ഠ മേൽക്കാവിലാണ്. മഹാവിഷ്ണു സമേ തയായ ലക്ഷ്മി ദേവിയാണ് മേൽക്കാ വിലെ പ്രതിഷ്ഠ. ‘അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ’ എന്ന മന്ത്രം ഉരുവിടുന്നത് എന്നാണ് വിശ്വാസം.
Last Updated Feb 23, 2024, 8:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]