
ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ഭാവന സ്റ്റുഡിയോസിന്റെ ഗിരീഷ് എഡി ചിത്രം ‘പ്രേമലു’വിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘വെൽക്കം ടു ഹൈദരാബാദ്’ എന്ന പേരിലുള്ള ഗാനത്തിന്റെ രചന സുഹൈൽ കോയയും സംഗീതം വിഷ്ണു വിജയും ആണ് നിർവഹിച്ചിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ, കപിൽ കപിലൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൈദരാബാദിൽ എത്തിപ്പെടുന്ന ചെറുപ്പക്കാരുടെ ദൈനംദിന ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഗാനം. ചിത്രത്തിലെ മറ്റു ഗാനങ്ങൾ പോലെ ഈ ഗാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഫെബ്രുവരി 9-ന് റിലീസായ പ്രേമലുവിന് ആദ്യദിനം മുതൽക്കുതന്നെ ഗംഭീര അഭിപ്രായങ്ങൾ ലഭിച്ചതിനെത്തുടർന്ന് രണ്ടാം ദിവസം മുതൽ കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയിരുന്നു. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്.
നസ്ലിൻ, മമിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആണെന്നാണ് പ്രേക്ഷകപ്രതികരണം. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ‘പ്രേമലു’ നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്