
തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരണപെട്ടു. പട്ട്ള തിരുവാതിരയിൽ മധുകുമാർ (66) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ വെഡ് ലാൻഡിനു മുന്നിലായിരുന്നു സംഭവം. മൂന്നു മുക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരിച്ച മധുകുമാർ. അപകടത്തെ തുടർന്ന് പരിക്ക് പറ്റിയ മധുകുമാറിനെ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രസന്ന ആണ് മരിച്ച മധുകുമാറിന്റെ ഭാര്യ, എബിൻ, അക്ഷര എന്നിവർ മക്കൾ.
അടുത്തിടെ ഹരിപ്പാട് ക്ഷേത്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നുവെന്ന വാര്ത്തയും പുറത്തുവന്നിരുന്നു. പള്ളിപ്പാട് മുട്ടം റോഡിൽ ഗുരുക്കൾശ്ശേരിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് കഴിഞ്ഞദിവസം രാത്രിയിലും കക്കൂസ് മാലിന്യം തള്ളിയത്. നാലുദിവസം മുൻപും ഇതേ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചിരുന്നു.
റോഡിൽ ഒഴുക്കുന്ന മാലിന്യം മുല്ലമൂല പാടശേഖരത്തിലേക്ക് ആണ് ഒഴുകുന്നത്. അസഹ്യമായ ദുർഗന്ധം മൂലം റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഗുരുക്കൾശ്ശേരിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും സപ്താഹവും ചൊവ്വാഴ്ച ആരംഭിക്കാനുള്ള ഒരുക്കത്തിനിടയിലാണ് തുടർച്ചയായി കക്കൂസ് മാലിന്യം തള്ളിയത്.
ക്ഷേത്ര അധികൃതർ പള്ളിപ്പാട് ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. പാതിരാത്രിയിൽ കക്കൂസ് മാലിന്യവുമായി അതിവേഗം കുതിച്ചെത്തുന്ന മിനി ടാങ്കർലോറികൾ ആളൊഴിഞ്ഞ ഇടങ്ങളിൽ നിർത്തി പിൻഭാഗത്ത് ഘടിപ്പിച്ച വാൽവ് തുറന്നുവിടുകയാണ് ചെയ്യുന്നത്. പ്രദേശവാസികൾക്കിടയിൽ മഞ്ഞപ്പിത്തവും മറ്റു രോഗങ്ങളും പടർന്നുപിടിക്കാൻ ഇത് ഇടയാക്കുമെന്ന ആശങ്കയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]