
പെരുമ്പാവൂരിലെ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി സാലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ ടിഎംഎസ് മാളിന് എതിർവശത്തുള്ള തുണിക്കടയുടെ വരാന്തയുടെ പടിയിലാണ് മൃതദേഹം കിടന്നിരുന്നത്.
നാലുമാസം മുമ്പ് വരെ പെരുമ്പാവൂരിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനായിരുന്നു. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രഥമദൃഷ്ട്യാ സംശയാസ്പദമായി ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
Story Highlights: Dead Body found in Perumbavoor
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]