

വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യൂപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർക്കും:
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കും.
മരിച്ച ഷെമീറയ്ക്ക് അക്യൂപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെയാകും പൊലീസ് ആദ്യം പ്രതി ചേർക്കുക.
ശിഹാബിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വ്യാജ ചികിത്സ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രസവ സമയത്ത് കൂടെയുണ്ടായിരുന്ന ഷെമീറയുടെ ഭർത്താവ് നയാസിൻ്റെ ആദ്യഭാര്യ, മകൾ എന്നിവരെയും പൊലീസ് പ്രതി ചേർക്കും.
സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി ഷെഫീറയുടെയും നയാസിൻ്റെയും കുടുംബാംഗങ്ങൾ, അയൽക്കാർ എന്നിവരുടെ മൊഴികൾ വിശദമയി രേഖപ്പെടുത്താൻ ആണ് പൊലീസ് നീക്കം.
അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിന് കാരണം ചികിത്സ നിഷേധിച്ചതാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ നയാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]