
കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് നാല് വർഷമായി കിടപ്പിലാണ് വയനാട് നടവയലിൽ ഫോറസ്റ്റ് വാച്ചറായിരുന്ന രാജു സെബാസ്റ്റ്യൻ. ആനകളെ തുരത്തുന്നതിനിടെയാണ് രാജു അപകടത്തിൽപ്പെട്ടത്. ഇത്രയും നാളായിട്ടും സർക്കാർ സംവിധാനങ്ങളൊന്നും ഈ വഴി തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കുടുംബം പറയുന്നു. ചികിത്സയ്ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഭാര്യയും മൂന്ന് പെൺകുട്ടികളും ഉൾപ്പെടുന്ന രാജുവിൻറെ കുടുംബം.
2019 ഒക്ടോബർ 18. കേണിച്ചിറ കോളേരിയിൽ ജനവാസമേഖലയോട് ചേർന്ന തോട്ടത്തിൽ രണ്ട് കാട്ടാനകളിറങ്ങിയെന്ന വിവരത്തെ തുടർന്നാണ് രാജു സെബാസ്റ്റ്യൻ അടക്കമുള്ള വനപാലക സംഘം എത്തുന്നത്. ദൗത്യത്തിനിടെ രാജുവിനെ കാട്ടാനയാക്രമിച്ചു. ആക്രമണത്തിൽ സുഷുമ്നാ നാഡി തകർന്നു. നട്ടെല്ലൊടിഞ്ഞു. ഇരുകാലുകളും തളർന്ന് നാല് വർഷത്തോളമായി കിടപ്പാണ്.
സർക്കാർ ധനസഹായമായി ഒന്നും ലഭിച്ചില്ല. വനംവകുപ്പിലെ സഹപ്രവർത്തകർ പിരിച്ചെടുത്ത പണംകൊണ്ടാണ് ചികിത്സ നടത്തിയത്. നാട്ടുകാരും സഹായിച്ചു. ഭാര്യ ഡാൽഫിക്ക് വനംവകുപ്പ് താൽക്കാലിക ജോലി നൽകി. ശമ്പളം എണ്ണായിരം രൂപയാണ്. മരുന്നിന് മാത്രം പ്രതിമാസം വേണം നാലായിരത്തോളം രൂപ. വീട്ടുചിലവ് കഴിയണം. മൂന്ന് പെൺകുട്ടികളാണുള്ളത്. അവരുടെ വിദ്യാഭ്യാസ ചിലവ് വേറെ. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല രാജുവിന്. ഡാൽഫി മാത്രമാണ് ആശ്രയം. സർക്കാർ സംവിധാനങ്ങൾ എത്താത്തിടത്ത് കാരുണ്യമുള്ള മനുഷ്യരെത്തുമെന്ന പ്രതീക്ഷയുണ്ട് ഈ കുടുംബത്തിന്.
രാജു സെബാസ്റ്റ്യനെ സഹായിക്കാം…
അക്കൗണ്ട് വിവരങ്ങൾ:
NAME – RAJU SEBASTIAN
ACCOUNT NUMBER – 348422010000587
IFSC CODE – UBIN0934844
UNION BANK – NADAVAYAL BRANCH
Story Highlights: Elephant attack Wayanad Raju sebastian bedridden for four years
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]