

ജലടൂറിസം പദ്ധതികൾ വിപുലപ്പെടുത്തും; മന്ത്രി വി.എൻ വാസവൻ, സതേൺ ബോട്ട്സിന്റെ ബോട്ട് നിർമാണകേന്ദ്രം ഉദ്ഘാടനം ചെയ്ത് മന്ത്രി
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിനും ജലടൂറിസം വിപുലപ്പെടുത്തുന്നതിനുമായി സ്വകാര്യ സംരംഭകർ കോടിമതയിൽ ആരംഭിച്ച സതേൺ ബോട്ട്സിന്റെ ബോട്ട് നിർമാണകേന്ദ്രം ഉദ്ഘടനം ബഹു.സഹകരണ-തുറമുഖം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ നിർവഹിച്ചു. ജലടൂറിസത്തിനും-സ്പോർട്സിനും ഉതകുന്ന വിവിധ തരത്തിൽ ഉള്ള ബോട്ടുകളുടെ വില്പനകേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു. എം.പി ശ്രീ. തോമസ് ചാഴികാടൻ നിർവഹിച്ചു. കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ പദ്ധതി വിശദീകരിച്ചു.
നദീ സംയോജന പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന പ്രവർത്തങ്ങൾ ഏറ്റവും മാതൃകാപരമാണെന്നും വാട്ടർ സ്പോർട്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനുവേണ്ട കാര്യങ്ങൾ ആവിഷ്കരിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജലടൂറിസം പദ്ധതികൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.വി ബിന്ദു അറിയിച്ചു.
കായലോര മേഖലകളുമായി അതിർത്തി പങ്കിടുന്ന കുമരകത്തെ പത്തുപങ്കിലും തിരുവാർപ്പ് പഞ്ചായത്തിലെ വെട്ടിക്കാട്ടിലും ജലടൂറിസത്തിനും-സ്പോർട്സിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജയൻ കെ മേനോൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ധന്യ സാബു എന്നിവർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സതേൺ ബോട്ട്സ് മാനേജിങ് ഡയറക്ടർ ബെറ്റി കെ കുര്യൻ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ, സണ്ണി സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.
മലരിക്കൽ ടൂറിസം സൊസൈറ്റി സെക്രട്ടറി വി.കെ ഷാജിമോൻ, രവിന്ദ്രൻ എൻ, എബ്രഹാം കുര്യൻ, ബി ശശികുമാർ, കെ.എം സിറാജ്, മുഹമ്മദ് സാജിദ്, പി.റ്റി സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]