
കൊച്ചി: ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഫിയോക് പ്രസിഡന്റ് വിജയകുമാറാണ് തീരുമാനം അറിയിച്ചത്.
സിനിമ തിയേറ്ററുകളിൽ പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, നിശ്ചിത ദിവസത്തിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കുക മുതലായ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല നിർമാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിൽ ഫിയോക് എത്തിച്ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]