
ബെംഗളൂരു: ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരവാനൊരുങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് സന്തോഷ വീഡിയോ. കാര്‍ അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേല്‍ക്കും മുമ്പ് കളിച്ചിരുന്ന സ്റ്റെപ് ഔട്ട് ഷോട്ട് പരിശീലന മത്സരത്തില്‍ ഇപ്പോള്‍ കളിച്ചിരിക്കുകയാണ് ഇരുപത്തിയാറുകാരനായ താരം. ഐപിഎല്‍ ആരാധകര്‍ക്കും ടീം ഇന്ത്യക്കും ഒരുപോലെ വലിയ പ്രതീക്ഷ നല്കുന്ന കാര്യമാണിത്.
ഇനി ക്രിക്കറ്റ് കളിക്കാനാവില്ല എന്നുപോലും കരുതിയ ഇടത്ത് നിന്ന് ശക്തമായി മടങ്ങിവരികയാണ് ഇടംകൈയന്‍ ബാറ്ററായ റിഷഭ് പന്ത്. കാല്‍മുട്ടിലെ ശസ്ത്രക്രിയകള്‍ക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം നടത്തിവരുന്ന റിഷഭ് ആലുരില് കഴിഞ്ഞ ദിവസം പരിശീലന മത്സരം കളിച്ചിരുന്നു. കാര്‍ അപകടത്തിന് ശേഷം ഇതാദ്യമായായിരുന്നു റിഷഭ് മുഴുനീള മത്സരത്തില്‍ ഇറങ്ങിയത്. തന്റെ ട്രേഡ്മാര്‍ക് ഷോട്ടുകളില്‍ ഒന്നായ സ്റ്റെപ് ഔട്ട് ചെയ്ത് സ്പിന്നര്‍മാരെ പറത്തുന്ന ഷോട്ട് റിഷഭ് കളിക്കുന്ന വീഡിയോ പുറത്തുവന്നത് വലിയ പ്രതീക്ഷ നല്കുന്നു. കാല്‍മുട്ടിന് യാതൊരു പ്രയാസവും നിലവില്‍ തോന്നിക്കാത്ത വിധത്തില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
വീഡിയോ
വരുന്ന ഐപിഎല്‍ 2024 സീസണില്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനായി കളത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മയെ കാണാന്‍ 2022 ഡിസംബര്‍ 30ന് ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാര്‍ അപകടത്തില്‍ റിഷഭ് പന്തിന്റെ വലത്തേ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ഇതിന് ശേഷം മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ റിഷഭ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനായാണ് റിഷഭ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് കൂടുതല്‍ ചികില്‍സകള്‍ക്കും പരിശീലനത്തിനുമായി എത്തിയത്. പൂര്‍ണമായും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് റിഷഭ് പന്തിന്റെ ചികില്‍സയും ഫിറ്റ്നസ് വീണ്ടെടുക്കലും.
Last Updated Feb 21, 2024, 7:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]