
50 സ്റ്റീൽ ബാറുകളിൽ മമ്മൂട്ടിയുടെ ശിൽപമൊരുക്കി വിസ്മയം തീർത്ത് കലാകാരൻ നിസാർ ഇബ്രാഹിം. മമ്മൂട്ടിയുടെ 58 ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആലേഖനം ചെയ്ത ഈ അനാർമോർഫിക് ഇൻസ്റ്റലേഷൻ ശ്രദ്ധനേടുകയാണ്.
35 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയും 40 സെന്റീമീറ്റർ ഉയരവുമുള്ള ശില്പത്തിന് 15 കിലോഗ്രാം ഭാരമുണ്ട്. ശിൽപ്പത്തിൻ്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വെെറലായത്.
‘മമ്മൂക്കയ്ക്കുള്ള എൻ്റെ ട്രിബ്യൂട്ട് ആണ് ഈ വർക്ക്. മലയാള സിനിമയുടെ മാറ്റത്തിന് മമ്മൂക്ക നൽകിയ സംഭാവനകൾ ഓർക്കേണ്ടതുണ്ട്. അദ്ദേഹത്തിൻ്റെ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് ശിൽപത്തിൻ്റെ ഓരോ ഭാഗത്തും ആലേഖനം ചെയ്തിരിക്കുന്നത്. മമ്മൂക്കയ്ക്ക് ഇത് സമ്മാനമായി കൊടുക്കാനും സാധിച്ചു’, നിസാർ ഇബ്രാഹിം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
ദുബായിൽ ഇന്റീരിയർ ഡിസെെനറായി ജോലി ചെയ്യുകയാണ് നിസാർ ഇബ്രാഹിം. മുൻപും നിരവധി വർക്കുകളിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട് ഈ കലാകാരൻ. തൃശ്ശൂർ പട്ടേപ്പാടം സ്വദേശിയാണ്. ‘സമീർ’ എന്ന ചിത്രത്തിൽ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]