
കൊച്ചി : കവളപ്പാറയിൽ ദുരന്തത്തിന് ഇരയായവരുടെ ഭൂമി സാധാരണ നിലയിലാക്കുകയോ ഉചിതമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന ആവശ്യത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി ജിയോളജി, ഹൈഡ്രോളജി, കൃഷി, ദുരന്തനിവാരണം എന്നീ മേഖലകളിലെ വിദഗ്ധരുൾപ്പെട്ടതാവണം സമിതിയെന്ന് കോടതി നിർദ്ദേശിച്ചു. രണ്ടുമാസത്തിനുള്ളിൽ സമിതി രൂപീകരിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഹർജിക്കാരെ ഓരോരുത്തരെയും കേട്ടശേഷം രണ്ടുമാസത്തിനുള്ളിൽ സമിതി സർക്കാരിന് ശുപാർശ നൽകണം. തുടർന്ന് മൂന്നുമാസത്തിനുള്ളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തങ്ങളുടെ സ്ഥലങ്ങൾ സാധാരണ നിലയിലാക്കുകയോ ഭൂമിയും കൃഷിയും നശിച്ചതിനു മതിയായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
Last Updated Feb 20, 2024, 10:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]