
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന് റണ്ണൗട്ടായത് വലിയ ചര്ച്ചകള്ക്് വഴിവച്ചിരുന്നു. രവീന്ദ്ര ജഡേജയായിരുന്നു സര്‍ഫറാസ് പുറത്താവാന്‍ കാരണക്കാരന്‍. 66 പന്തില്‍ 62 റണ്‍സെടുത്തിരിക്കെയാണ് താരം റണ്ണൗട്ടാവുന്നത്. ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സര്‍ഫറാസ് ഖാന്റെ ഇന്നിംഗ്സ്. ഡേജ 99 റണ്‍സില്‍ നില്‍ക്കെ സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു.
ഓടാനുള്ള ശ്രമം നടത്തുകയും മാര്‍ക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സര്‍ഫറാസ് ക്രീസ് വിടുകയും ചെയ്തു. വുഡിന് പിഴച്ചതുമില്ല. നിരാശനായി സര്‍ഫറാസിന് മടങ്ങേണ്ടി വന്നു. ജഡേജയുടെ തെറ്റായ ഒരു വിളിയാണ് സര്‍ഫറാസിന്റെ വിക്കറ്റ് തുലച്ചത്. ആ സംഭവം രണ്ടാം ഇന്നിംഗ്സില്‍ യശസ്വി ജെയ്സ്വാളിനെ ഓര്‍പ്പെടുത്തുകയാണ് സര്‍ഫറാസ്. ജയ്സ്വാള്‍ 199ല്‍ നില്‍ക്കെയാണ് സര്‍ഫറാസ്, ജയ്സ്വാളിനോട് സംസാരിച്ചത്. ‘വെറുതെ ഓടിയിറങ്ങേണ്ട’ എന്നാണ് സര്‍ഫറാസ് നിര്‍ദേശിച്ചത്. വീഡിയോ കാണാം…
— Nihari Korma (@NihariVsKorma)
നേരത്തെ, ബാറ്റിംഗിനിടെ യശസ്വി രണ്ടാം റണ്ണിനായി ഓടാത്തതിന് സര്‍ഫറാസ് യശസ്വിയോട് ദേഷ്യപ്പെടുന്നതും അതുകണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്താണ് സംഭവിക്കുന്നതെന്ന് കൈമലര്‍ത്തി ചോദിക്കുന്നതും ആരാധകര്‍ കണ്ടു. അനായാസം രണ്ട് റണ്‍സ് ഓടാമായിരുന്നിട്ടും ഓടാതിരുന്നതായിരുന്നു സര്‍ഫറാസിന് ദേഷ്യം വരാന്‍ കാരണം. അതിനുശേഷം യശസ്വി 199ല്‍ നില്‍ക്കെ വെറുതെ ഇറങ്ങി ഓടരുതെന്ന് സര്‍ഫറാസ് മുന്നറിയിപ്പു നല്‍കുന്നതും സ്റ്റംപ് മൈക്കിലെ സംഭാഷണത്തില്‍ വ്യക്തമായിരുന്നു.
എന്നാല്‍ ഇരുവരും ബാറ്റ് ചെയ്യുന്നതിനിടെ അതുമാത്രമല്ല ആരാധകര്‍ കണ്ടത്. യശസ്വി കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഇരുകൈകളും ഉയര്‍ത്തി യശസ്വിയെക്കാള്‍ വലിയ ആഘോഷം നടത്തിയത് സര്‍ഫറാസായിരുന്നു. ജൂനിയര്‍ ക്രിക്കറ്റ് മുതല്‍ ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]