
കൊല്ലം: അന്ധ യുവാവിനെയും അമ്മയെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയിൽ ഷമീർ മൻസിലിൽ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. മുൻവിരോധമാണ് അന്ധ യുവാവിനെതിരായ അതിക്രമത്തിന് കാരണമായതെന്ന് പൊലീലസ് പറഞ്ഞു.
തന്റെ അമ്മയെ പ്രതി പതിവായി ഉപദ്രവിക്കുന്ന വിവരം പൊലീസിൽ അറിയച്ചതിലുള്ള വിരോധം കാരണം കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. പാരിപ്പള്ളി സ്വദേശിയായ അന്ധ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും ആക്രമിച്ചു. യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തും മുതുകിലും മർദ്ദിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു.
തടയാൻ ശ്രമിച്ച അമ്മയെയും ഇയാൾ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യ്തു. അതിക്രമങ്ങള്‍ക്ക് ശേഷം പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുബ്രമണ്യൻ പോറ്റി, ജയപ്രകാശ്, എ.എസ്.ഐ മാരായ ജയൻ, അനീഷ്, എസ്.സി.പി.ഒ സബിത്ത്, സി.പി.ഒ പ്രബോധ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Last Updated Feb 19, 2024, 7:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]