

എം.സി. റോഡില്‍ കാറുകള്‍ അപകടത്തില്‍പ്പെട്ടു; ആറ് കോട്ടയം സ്വദേശികള്‍ക്ക് പരിക്ക്; അപകടം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ
പുതുവേലി: കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച കാർ എം.സി. റോഡില്‍ കൂത്താട്ടുകുളം ബിന്ദു തീയേറ്റർ കവലയില്‍ അപകടത്തില്‍പ്പെട്ടു.
രണ്ട് കാറുകളിലുമായി യാത്ര ചെയ്തിരുന്ന ‘ ആറ് കോട്ടയം സ്വദേശികള്‍ക്ക് പരിക്കേറ്റു. കോട്ടയം പീടികപ്പറമ്പില്‍ സജിമോൻ (44), കൃഷ്ണകുമാർ (43), ചെങ്ങഴത്ത് പറമ്പ് ബിനു (40), മറ്റൊരു കാറിലെ യാത്രികരായ കോട്ടയം വില്ലൂന്നി തിരുനക്കരി ലിസ (38), ജോസ്മി (36), ജോണ്‍ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സജിമോന്റെ കാറിലുള്ളവർ കോട്ടയത്ത് നിന്ന് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. വില്ലൂന്നി സ്വദേശികള്‍ കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൂത്താട്ടുകുളം അഗ്നിരക്ഷാസേനാംഗങ്ങള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതിനാള് ലഭ്യമായ വാഹനങ്ങളിലും ഫയർ സ്റ്റേഷന്റെ ആംബുലൻസിലുമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. കാറുകള്‍ തള്ളിനീക്കി ഗതാഗത തടസവും നീക്കി.
അസി. സ്റ്റേഷന് ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തില്‍ ശ്യം മോഹൻ, ജിൻസ് മാത്യു, ജിയാജി കെ. ബാബു, റിയോപോള്, ജയകുമാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]