

പ്രചാരണത്തിന് അവധിയില്ല; മണ്ഡലം നിറഞ്ഞ് ചാഴികാടൻ ; പ്രവർത്തകരെ കണ്ട് കുശലം പറഞ്ഞും പരിചയം പുതുക്കിയും സ്ഥാനാർത്ഥി സജീവം ; സ്ഥാനാർത്ഥി മടങ്ങിയത് ഏഴരപൊന്നാന ദർശന പുണ്യം തേടിയെത്തിയ ഭക്തർക്കൊപ്പം ഏറെ സമയം ചിലവഴിച്ച ശേഷം
സ്വന്തം ലേഖകൻ
കോട്ടയം: ഇന്ന് നാട് അവധിയുടെ ആലസ്യത്തിലായിരുന്നെങ്കിലും സ്ഥാനാർത്ഥിക്കും സഹപ്രവർത്തകർക്കും അത് തെല്ലും ബാധിച്ചില്ല. രാവിലെ ഏഴുമണിയോടെ തന്നെ തോമസ് ചാഴികാടൻ എം പി സജീവമായി. പുതുവേലിയിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനചടങ്ങായിരുന്നു ആദ്യ പരിപാടി.
പിന്നിട് തിരുവഞ്ചൂർ വി. മർത്തമറിയം യാക്കോബായ വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി ഉദ്ഘാടന പരിപാടിയിലും പങ്കെടുത്തു. ഞായറാഴ്ചയായതിനാൽ നിരവധി വിവാഹങ്ങൾക്ക് ക്ഷണമുണ്ടെന്ന് കൂടെയുള്ളവർ ഓർമ്മപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിവാഹങ്ങളിൽ ഒന്ന് തലകാണിച്ച് വീണ്ടും പരിപാടികൾ. അയ്മനത്തും ചെങ്ങളത്തും സഹകരണ ബാങ്ക് സംഘടിപ്പിച്ച പരിപാടികളിൽ മന്ത്രി വി എൻ വാസവനൊപ്പം പങ്കെടുത്തു. അവിടെയൊക്കെ ഇടതുമുന്നണി പ്രവർത്തകരെ കണ്ട് കുശലം പറഞ്ഞും പരിചയം പുതുക്കിയും സ്ഥാനാർത്ഥി സജീവം.
ഇതിനിടെ കാരിത്താസ് ആയൂർവേദ ആശുപത്രിയുടെ സുവർണ ജൂബിലിയാഘോഷത്തിലും പങ്കെടുത്തു. ഇതിനിടെയിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്ക് പുറമെ ഓരോ സ്ഥലത്തേക്കും ചെല്ലണമെന്ന ആവശ്യവുമായി എത്തുന്ന ഫോൺ വിളിക്കുന്നവരെ സ്ഥാനാർത്ഥി നിരാശപ്പെടുത്തിയില്ല. രാത്രി വൈകി ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് മന്ത്രി വി എൻ വാസവനൊപ്പം എം പി എത്തി. ഏഴരപൊന്നാന ദർശന പുണ്യം തേടിയെത്തിയ ഭക്തർക്കൊപ്പം ഏറെ സമയം ചിലവഴിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]