

ന്യൂഡൽഹി: ജൈന ദാർശനികൻ ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
‘എന്റെ ചിന്തകളും പ്രാർത്ഥനകളും ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ എണ്ണമറ്റ ഭക്തർക്കൊപ്പമാണ്. സമൂഹത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടും. ജനങ്ങൾക്കിടയിൽ ആത്മീയ ഉണർവ് വരുത്തുന്നതിന് അദ്ദേഹം പ്രയത്നിച്ചു. ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. സമൂഹത്തിന് വേണ്ടി ചെയ്ത നന്മകളിലൂടെ വരും തലമുറകൾ അദ്ദേഹത്തെ ഓർമ്മിക്കും.
My thoughts and prayers are with the countless devotees of Acharya Shri 108 Vidhyasagar Ji Maharaj Ji. He will be remembered by the coming generations for his invaluable contributions to society, especially his efforts towards spiritual awakening among people, his work towards… pic.twitter.com/jiMMYhxE9r
— Narendra Modi (@narendramodi) February 18, 2024
കഴിഞ്ഞ വർഷം ചന്ദ്രഗിരി ജൈന മന്ദിറിലെത്തി വിദ്യാസാഗർ മഹാരാജ് ജിയെ
സന്ദർശിച്ച നിമിഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. അദ്ദേഹത്തോടൊപ്പം ഒരുപാട് സമയം ചിലവഴിക്കാനും അനുഗ്രഹം വാങ്ങാനും തനിക്ക് ഭാഗ്യമുണ്ടായി’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഛത്തീസ്ഗഡിലെ ഡോംഗർഗഡിൽ ഇന്ന് പുലർച്ചെ 2.35 ഓടെയായിരുന്നു വിദ്യാസാഗർ മഹാരാജ് സമാധിയായത്. കഴിഞ്ഞ മൂന്ന് ദിവസമായി സമാധി പ്രക്രിയകൾ ആരംഭിച്ചിരുന്നു. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മൗനവ്രതത്തിലായിരുന്നു അദ്ദേഹം.