

First Published Feb 18, 2024, 8:23 AM IST
ചര്‍മ്മത്തിന്റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കാൻ നല്ലൊരു സ്കിൻ കെയര്‍ റുട്ടീൻ വേണം. എന്നാലിത് മാത്രം പോര. ചര്‍മ്മത്തിന്റെ അഴകിനും ആരോഗ്യത്തിനും ജീവിതരീതികളിലും പലതും നാം ശ്രദ്ധിക്കേണ്ടതായി വരാം. പ്രധാനമായും ഭക്ഷണം തന്നെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്.
ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
നല്ലതുപോലെ കൊഴുപ്പടങ്ങിയ മീൻ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. സാല്‍മണ്‍, അയല, ചാള എന്നിങ്ങനെയുള്ള മീനുകള്‍ ഉദാഹരണമായെടുക്കാം. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് ചര്‍മ്മത്തിന് പ്രയോജനപ്പെടുന്നത്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ കുറവ് നേരിടുന്നവര്‍ ക്രമേണ ഡ്രൈ സ്കിൻ പോലുള്ള പ്രശ്നങ്ങള്‍ നേരിടാം.
രണ്ട്…
മധുരക്കിഴങ്ങും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി കഴിക്കാവുന്നൊരു മികച്ച ഭക്ഷണമാണ്. സസ്യാഹാരങ്ങളില്‍ നിന്ന് പലതില്‍ നിന്നും കിട്ടുന്ന ബീറ്റ കെരോട്ടിൻ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ്. മധുരക്കിഴങ്ങിന്റെ കാര്യത്തിലും ബീറ്റ കെരോട്ടിൻ തന്നെ ‘ഹീറോ’. ഓറഞ്ച്, ചീര, ക്യാരറ്റ് എന്നിങ്ങനെയുള്ള വിഭവങ്ങളിലെല്ലാം ബീറ്റ കെരോട്ടിൻ കാര്യമായി അടങ്ങിയിട്ടുണ്ട്.
മൂന്ന്…
വാള്‍നട്ട്സ് ആണ് അടുത്തതായി ചര്‍മ്മത്തിന് വേണ്ടി നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊരു ഭക്ഷണം. വിവിധ ഫാറ്റി ആസിഡുകളുടെ സ്രോതസാണ് വാള്‍നട്ടസ്. ഈ ഫാറ്റി ആസിഡുകളാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. എന്നാല്‍ ഇവ അമിതമാകാതെ ശ്രദ്ധിക്കേണ്ടതാണ്.
നാല്…
അവക്കാഡോയും ചര്‍മ്മത്തിന്റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി നമുക്കാശ്രയിക്കാവുന്നൊരു ഭക്ഷണമാണ്. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ചര്‍മ്മത്തിന് ഗുണകരമാകുന്നത്.
അഞ്ച്…
തക്കാളിയും ചര്‍മ്മത്തിന് ഏറെ ഗുണകരമാകുന്നൊരു വിഭവമാണ്. തക്കാളിയിലുള്ള ലൈസോപീൻ, വൈറ്റമിൻ-സി എന്നിവയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രയോജനപ്പെടുന്നത്. സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുണ്ടാകുന്ന കേടുപാടുകളടക്കം പരിഹരിക്കാൻ തക്കാളി നമ്മെ സഹായിക്കുന്നു. ചര്‍മ്മത്തില്‍ വീഴുന്ന പാടുകളും ചുളിവുകളുമകറ്റാനും തക്കാളി നല്ലതുതന്നെ.
ആറ്…
ബ്രൊക്കോളിയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊരു ‘ഹെല്‍ത്തി’ ഭക്ഷണം. വൈറ്റമിൻ-എ, വൈറ്റമിൻ-സി, സിങ്ക് എന്നിവയാലെല്ലാം സമ്പന്നമാണ് ബ്രൊക്കോളി. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പല വിധത്തില്‍ പരിപോഷിപ്പിക്കാൻ സഹായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 18, 2024, 8:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]