
ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്ത്യൻ വിദേശ മന്ത്രി എസ്. ജയ്ശങ്കറും മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് കൂടിക്കാഴ്ച നടത്തി. വ്യത്യസ്ത മേഖലകളിൽ സൗദി, ഇന്ത്യ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ, ആഗോള പ്രശ്നങ്ങളിൽ ഉഭയകക്ഷി ഏകോപനം വർധിപ്പിക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. ജർമനിയിലെ സൗദി അംബാസഡർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ, വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്യ, വിദേശ മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ വലീദ് അൽസമാഈൽ എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]